Site icon CTV Online

കൃഷിയിടത്തിലെ മയില്‍ശല്യം; വിഷംവച്ചു, തൂത്തുക്കുടിയില്‍ അഞ്ച് മയിലുകള്‍ ചത്തു

Web Desk

തമിഴ്‌നാട് തൂത്തുകുടിയില്‍ കൃഷിയിടത്തിലെ മയില്‍ ശല്യം തടയാന്‍ കര്‍ഷകന്‍ വച്ച വിഷം കഴിച്ച് അഞ്ച് മയിലുകള്‍ ചത്തു. ഫാം ഉടമയായ ചന്ദ്രനാണ് കൃഷിയിടത്തിലെ വിള നശിപ്പിക്കാനെത്തുന്ന മയിലുകളെ തുരത്താന്‍ ചോളത്തില്‍ വിഷം വെച്ചത്.

ഫം സന്ദര്‍ശിക്കാനെത്തിയ നാട്ടുകാര്‍ ചത്തമയിലുകളെ കണ്ടതോടെ ഫോറസ്റ്റ് വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. നാല് ആണ്‍ മയിലുകളും ഒരു പെണ്‍ മയിലുമാണ് ചത്തത്.സംഭവത്തില്‍ ഫാം ഉടമയായ ചന്ദ്രനെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജറാക്കിയതിന് ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Exit mobile version