Site icon CTV Online

പയ്യോളി എസ്.ഐ സഞ്ചരിച്ച ജീപ്പ് ദേശീയപാതയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് പയ്യോളി എസ്.ഐ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് രാവിലെ പതിനൊന്നരയോടെ കുറ്റിയില്‍ പീടികയ്ക്ക് സമീപത്താണ്‌ അപകടം.

ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ജീപ്പ് റോഡിന്റെ നടുവിലെ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകട സമയത്ത് നല്ല മഴയുണ്ടായിരുന്നു. പയ്യോളി എസ്.ഐ അന്‍വര്‍ ഷാ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ് എന്നിവരായിരുന്നു അപകട സമയത്ത് ജീപ്പിലുണ്ടായിരുന്നത്‌.

കൈക്ക് സാരമായി പരിക്കേറ്റ രണ്ടുപേരും ആശുപത്രിയില്‍ ചികിത്സ തേടി. പയ്യോളി സ്‌റ്റേഷനില്‍ നിന്നു വടകര ഭാഗത്തേക്ക് പോവുകയായിരുന്നു ജീപ്പ്.

Exit mobile version