Site icon CTV Online

പത്തനംതിട്ട തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മൂന്നില്‍ രണ്ട് വാര്‍ഡും എല്‍ഡിഎഫിന്

Web Desk

പത്തനംതിട്ടയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫിനും ഒരു വാര്‍ഡ് യുഡിഎഫിനും ലഭിച്ചു. കോന്നി പഞ്ചായത്തിലെ 18 ആം വാര്‍ഡ് 133 വോട്ടിന് യുഡിഎഫിലെ അര്‍ച്ചന ബാലന്‍ വിജയിച്ചു. അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 19 വോട്ടിന് സി പി ഐ എം സ്വതന്ത്ര കുഞ്ഞുമറിയാമ്മ വിജയിച്ചു. കൊറ്റനാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ വോട്ട് ലഭിച്ചതിനാല്‍ ടോസ് ഇടാന്‍ തീരുമാനിക്കുകയായിരുന്നു. ടോസില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇതോടെ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ട് വാര്‍ഡുകളും എല്‍ഡിഎഫ് നേടി.

Exit mobile version