
Web Desk
പത്തനംതിട്ട നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പത്തനംതിട്ടയിൽ കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ എട്ടോളം ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തിരുന്നു. പക്ഷേ, ഈ പരിശോധനകളൊന്നും ഹോട്ടലുകളെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നില്ല.
വ്യാഴാഴ്ച ശാന്തി ഹോട്ടൽ, തനിമ ഹോട്ടൽ, ഇന്ത്യാ കോഫി ഹൗസ്, തോംസൺ ബേക്കറി, ഗോൾഡൻ ബേക്കറി, ഖലീല ബോർമ, ജോസ് ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. ഇത് നഗരസഭയുടെ ആരോഗ്യവിഭാഗം പിടികൂടി നശിപ്പിച്ചു. മറ്റ് പോരായ്മ കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
