
Web Desk
അലുമുക്ക് അച്ചൻകോവിൽ പാതയിലെ ചെമ്പനരുവിയിൽ വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. ചെമ്മനരുവി കടമ്പുപാറ അമ്പലത്തിന് സമീപമാണ് സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് താമസിക്കുന്നയാളല്ല മരിച്ചതെന്നാണ് പ്രാഥമിക വിവരം. മാനസിക അസ്വാസ്ഥ്യമുള്ള ഒരാൾ തുണിക്കെട്ടുമായി അതുവഴി നടന്നു പോകുന്നത് കണ്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇദ്ദേഹമാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊലവിളി നടത്തിയ ആന പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയത്.
