Site icon CTV Online

കോഴിക്കോട്, കെഎസ്‌ആർടിസി ബസിൽ മെഡിക്കൽ വിദ്യാർഥിനിക്കരികിലിരുന്ന് സ്വയംഭോഗം; 52കാരൻ പിടിയിൽ, ജാമ്യത്തിൽവിട്ടു

കോഴിക്കോട്∙ കെഎസ്ആർടിസി ബസിൽ മെഡിക്കൽ വിദ്യാർഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരൻ പിടിയിൽ. വിദ്യാർഥിനിയുടെ പരാതിയെത്തുടർന്ന് ഇയാളെ ബസ് ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ പുലർച്ചെ 4.15നാണ് സംഭവം. പാലക്കാട് സ്വദേശി കൈറാടി ഷംസുദീനെയാണ് ലൈംഗികാതിക്രമത്തിനു കേസെടുത്ത് കസബ പൊലീസ് വിട്ടയച്ചത്.

തിരുവനന്തപുരത്തുനിന്നു ഞായറാഴ്ച കോഴിക്കോട്ടേക്കു പുറപ്പെട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ ഇന്നലെ പുലർച്ചെ 2.30നാണ് ഷംസുദീൻ ഗുരുവായൂരിൽനിന്നു കയറിയത്. കോഴിക്കോട്ടേക്കു ടിക്കറ്റെടുത്ത ഇയാൾ ഒഴിവുള്ള സീറ്റിൽ ഇരുന്നു. പിന്നീട് വിദ്യാർഥിനിയുടെ സമീപത്തായി ഇരുന്നു സ്വയംഭോഗം ചെയ്യുകയായിരുന്നു. ഇതിനിടയിൽ വിദ്യാർഥിനിയോടു മോശമായി പെരുമാറുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ വിദ്യാർഥിനി കണ്ടക്ടറെ വിവരം അറിയിച്ചു. കണ്ടക്ടറുടെ നിർദേശപ്രകാരം ബസ് കോഴിക്കോട് സിറ്റി പൊലീസ് കൺട്രോൾ റൂമിലേക്കു കൊണ്ടുപോയി.

Exit mobile version