
Web Desk
പന്തളത്ത് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടനും എം.പിയുമായ സുരേഷ് ഗോപിക്ക് സല്യൂട്ട് അടിച്ച് പൊലീസുകാര്‍. പരിപാടി നടക്കുന്ന വേദിയിലേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു പോകുമ്പോൾ വഴിയില്‍ സെക്യൂരിറ്റിക്കായി നിന്നിരുന്ന പൊലീസുകാരാണ് സല്യൂട്ടടിച്ചത്. വേദിയുടെ അടുത്ത് എത്തുന്നതുവരെ വഴിയരികിലുണ്ടായിരുന്ന പൊലീസുകാരെല്ലാം സുരേഷ് ഗോപിയ്ക്ക് സല്യൂട്ട് നല്‍കി.സുരേഷ് ഗോപി സല്യൂട്ട് സ്വീകരിച്ച് മുന്നോട്ടു നീങ്ങി. സ്മൃതികേരളം എന്ന പരിപാടിയില്‍ പങ്കെടുക്കാനായിട്ടായിരുന്നു സുരേഷ് ഗോപി എത്തിയത്.
തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന ഒല്ലൂര്‍ എസ്.ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച സുരേഷ് ഗോപിയുടെ നടപടിയായിരുന്നു അടുത്തിടെ വിവാദമായത്.‘ഞാന്‍ എം.പിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതോടെ, എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്തു.പിന്നാലെ സല്യൂട്ട് ചോദിച്ചുവാങ്ങിയതില്‍ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു.
ജനപ്രതിനിധി സല്യൂട്ട് അര്‍ഹിക്കുന്നുവെന്നും രാജ്യത്തെ സംവിധാനം കേരളത്തിലെ പൊലീസും പിന്തുടരണമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. എം.പിക്ക് സല്യൂട്ട് പാടില്ലെന്ന് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോ എന്നു ചോദിച്ച സുരേഷ് ഗോപി, പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുതെന്നും പറഞ്ഞിരുന്നു. സല്യൂട്ട് അടിക്കുന്ന കാര്യത്തില്‍ ചില വിവേചനങ്ങള്‍ ഉണ്ടെന്നായിരുന്നു സുരേഷ് ഗോപി ആരോപിച്ചത്.
