Site icon CTV Online

തോട്ടുമുക്കം പനംപിലാവ് റോഡ് ഉദ്‌ഘാടനം ചെയ്തു

Local News

കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം പനംപിലാവ് റോഡ് ഉദ്‌ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഒരു കിലോമീറ്റർ ദൂരം ഒരു കോടി ഇരുപത്തൊന്നു ലക്ഷം രൂപ മുടക്കിയാണ് റോഡ് നവീകരിച്ചത്.

പ്രവർത്തിയുടെ ഉദ്‌ഘാടനംതിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിൻന്റോ ജോസഫ് നിർവഹിച്ചു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് അധ്യക്ഷയായ ചടങ്ങിൽ മുൻ എം എൽ എ ജോർജ് എം തോമസ് മുഖ്യാതിഥിയായി. LSGD അസി. എഞ്ചിനീയർ എൻ.രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ
സിജി ബൈജു,മുൻ വാർഡ് മെമ്പർ കെ സി നാടികുട്ടി ,സന്തോഷ്‌ സെബാസ്റ്റ്യൻ,ഫാദർ ജോജോ ജോസഫ്, ജോണി എടശ്ശേരി,മാത്യു തറപ്പു തൊട്ടി,വി കെ അബൂബക്കർ, ബിജു ആനിതോട്ടത്തിൽ, അബ്ദുൽ നിസ്സാം, സി എൻ വിശ്വൻ തുടങ്ങിയവർ സംബന്ധിച്ചു.

Exit mobile version