Site icon CTV Online

കർശന നിയന്ത്രണങ്ങളോടെ പഴനിയും വേളാങ്കണ്ണിയും ഇന്നുമുതൽ തുറക്കും

News Desk

പഴനി ക്ഷേത്രം, വേളാങ്കണ്ണി പള്ളി, നാഗൂർ ദർഗ തുടങ്ങിയ തമിഴ്നാട്ടിലെ ആരാധനാലയങ്ങൾ ഇന്നുമുതൽ തുറക്കം. കർശന നിയന്ത്രണങ്ങളോടെ മാത്രമേ ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കൂ. 10 വയസ്സിനു താഴെയുള്ളവർക്കും 65 വയസ്സിനു മുകളിലുള്ളവർക്കും പ്രവേശന അനുമതി ഇല്ല.

പഴനി ക്ഷേത്രത്തിൽ രാവിലെ 6 മുതൽ രാത്രി 8 വരെയാണു ദർശനം. ഓൺലൈനായി ബുക്ക് ചെയ്തവർക്കു മാത്രമേ ദർശനം നടത്താൻ അനുവാദമുണ്ടാവൂ. രാമേശ്വരം രാമനാഥ ക്ഷേത്രത്തിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചെങ്കിലും 22 പുണ്യ തീർഥങ്ങളിൽ സ്നാനം ചെയ്യുന്നതിന് അനുമതിയില്ല. വേളാങ്കണ്ണി പള്ളിയിൽ 50% വിശ്വാസികൾക്ക് പ്രവേശനം നൽകും. തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൽ ദർശനം നടത്താൻ രണ്ട് മീറ്റർ അകലത്തിൽ വൃത്തം വരച്ചിട്ടുണ്ട്.

Exit mobile version