Site icon CTV Online

ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി, ആത്മഹത്യയെന്നു വരുത്താൻ ഞരമ്പ് മുറിച്ചു ; കുറ്റം സമ്മതിച്ച് പ്രതികൾ

Web Desk

ഒറ്റപ്പാലത്ത് അറുപത്തിമൂന്നുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.കൊല്ലപ്പെട്ട ഖദീജയുടെ സഹോദരി പുത്രി ഷീജ, മകന്‍ യാസിര്‍ എന്നിവരാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ താമച്ചിരുന്ന ഖദീജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഖദീജയ്ക്കൊപ്പം താമസിച്ചിരുന്ന ഷീജയെയും കുടുംബത്തേയും കാണാതായതോടെ പൊലീസിന് സംശയമായി. തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ യാസിറിനെയും ഒറ്റപ്പാലത്തെ ലോഡ്ജില്‍ നിന്ന് രാത്രി വൈകി ഷീജയെയും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു.

സ്വര്‍ണം കൈക്കലാക്കുന്നതിനുവേണ്ടിയാണ് ഇവ‍‍ര്‍ ഖദീജയെ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ച്‌ മരണം ഉറപ്പാക്കിയശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനാണ് ഖദീജയുടെ കൈ ഞരമ്പുകൾ മുറിച്ചത്. കൊലപാതകത്തിന് ശേഷം മുംബൈയിലേക്ക് കടക്കാനായിരുന്നു പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു

Exit mobile version