Site icon CTV Online

പി സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ് ;പാലക്കാട് പത്ത് സ്ഥാനാർത്ഥികൾ;,വയനാട്ടിൽ ആരും പത്രിക പിൻവലിച്ചില്ല

തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. പി സരിന്റെ ചിഹ്നം സ്റ്റെതസ്‌കോപ്പ്. ഓട്ടോറിക്ഷ, ടോർച്ച്, സ്റ്റെതസ്‌കോപ്പ് എന്നിങ്ങനെ മൂന്ന് ചിഹ്നങ്ങളായിരുന്നു നൽകിയിരുന്നത്. ഇതിൽ ഓട്ടോറിക്ഷ ചിഹ്നത്തോടായിരുന്നു സരിന് താത്പര്യം.

മണ്ഡലത്തിൽ പത്ത് സ്ഥാനാർത്ഥികളാണുള്ളത്. ഇന്ന് ഒരാൾ പത്രിക പിൻവലിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാരാണുള്ളത്. ഡി എം കെ സ്ഥാനാർത്ഥി എൻ കെ സുധീറിന് ഓട്ടോറിക്ഷ ചിഹ്നമാണ് ലഭിച്ചത്. ചേലക്കരയിൽ ആറ് സ്ഥാനാർത്ഥികളാണുള്ളത്. എൽ ഡി എഫ്, യു ഡി എഫ്, എൻ ഡി എ. ഡി എം കെ, രണ്ട് സ്വതന്ത്രർ എന്നിവരാണുള്ളത്. വയനാട്ടിൽ 16 സ്ഥാനാർത്ഥികളുണ്ട്. ആരും പത്രിക പിൻവലിച്ചിട്ടില്ല.

Exit mobile version