Site icon CTV Online

പാലക്കാട് നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ വയനാട്ടിൽ നിന്നും കണ്ടെത്തി

പാലക്കാട് പത്തിരിപ്പാലയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ വയനാട് പുൽപ്പള്ളിയിൽ നിന്നും കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഇവരെ കണ്ടെത്തിയത്.

10-ാം ക്ലാസ് വിദ്യാർഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് എന്നിവരെയാണ് ഇന്നലെ കാണാതായത്. 2000 രൂപയുമായാണ് കുട്ടികൾ വീട് വിട്ടിറങ്ങിയത്.

രാവിലെ സ്കൂളിലേക്ക് പോയ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് രക്ഷിതാക്കൾ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്.

Exit mobile version