Site icon CTV Online

ഇന്ത്യക്കാരും പാകിസ്ഥാനികളും ഒരുമിച്ച് തെരുവിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു, ;ഇത് അഭിമാന നിമിഷം

newsdesk

ലണ്ടൻ: രാജ്യം ഇന്ന് 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ആ സുന്ദര കാഴ്ച സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് . യു കെയിലെ തെരുവുകളിൽ ഇന്ത്യക്കാർ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ ഗാനങ്ങളും മറ്റും ആലപിച്ചും പതാകകൾ വീശിയുമാണ് ഇവർ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.

‘മാ തു ജെ സലാം’, ‘തേരി മിട്ടി’ എന്നി ഗാനങ്ങൾ ഉൾപ്പെടെയുള്ളവ ആലപിക്കുന്നുണ്ട്. ഇന്ത്യക്കാർക്കൊപ്പം പാകിസ്ഥാനികളും ഇതിൽ പങ്കെടുക്കുന്നു. പാകിസ്ഥാൻ പതാക ഉയർത്തി അവരും ഗാനങ്ങൾ ആലപിച്ചു. ഇതിന്റെ വീഡിയോകൾ ‘വിഷ് മ്യൂസിക്’ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് പങ്കുവച്ചിരിക്കുന്നത്. വിഷ് എന്ന് പേരുള്ള ഗായകനാണ് തെരുവിൽ ഗാനങ്ങൾ പാടിയത്. ‘ഇന്ത്യക്കാരും പാകിസ്ഥാനികളും ഒരുമിച്ച് യു കെയിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു’ എന്ന അടിക്കുറിപ്പും അദ്ദേഹം വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.

Exit mobile version