Site icon CTV Online

280 കോടിയുടെ മയക്കുമരുന്നുമായി പാക് ബോട്ട് പിടിയില്‍, 9 പേരെ കസ്റ്റഡിയിലെടുത്തു

Web Desk

ഗുജറാത്ത് തീരത്തിന് സമീപം അറബിക്കടലില്‍ പാക് ബോട്ട് പിടിയില്‍. 280 കോടി വിപണിവിലയുള്ള മയക്കുമരുന്നുമായി ‘അല്‍ ഹജ്’ എന്ന പാകിസ്താന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.9 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ടും ബോട്ടിലുണ്ടായിരുന്നവരേയും കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഗുജറാത്ത് കച്ചിലെ ജാക്കൗ തുറമുഖത്തെത്തിക്കുമെന്ന് കോസ്റ്റ് ഗാര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാര്‍ഡും തീവ്രവാദ വിരുദ്ധ സംഘവും ചേര്‍ന്ന് തിരച്ചില്‍ നടത്തിയത്. ബോട്ട് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Exit mobile version