Site icon CTV Online

ആനക്കാംപൊയിൽ സെന്റ് മേരീസ് യു പി സ്കൂളിൽ നെല്ലിന്റെ പിറന്നാൾ ആഘോഷിച്ചു

Local News

കന്നിമാസത്തിലെ മകം നക്ഷത്രത്തിൽ ആനക്കാംപൊയിൽ സെന്റ്. മേരീസ് യു. പി. സ്കൂളിലെ കുട്ടികൾ നെല്ലിന്റെ പിറന്നാൾ ആഘോഷിച്ചത് കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടറായ ലേഖ കാക്കനാട്ട് രചിച്ച കുഞ്ഞാറ്റകളുടെ കൊയ്ത്തുപാട്ടെന്ന ബാലസാഹിത്യ നോവലിലെ മകം പിറന്ന മങ്ക എന്ന അദ്ധ്യായം വായിച്ചു കൊണ്ടാണ്. അദ്ധ്യാപനത്തോടൊപ്പം നെല്ല്, പച്ചക്കറി, ചോളം മുതലായ കൃഷിയിലൂടെ വേറിട്ടു നിൽക്കുകയാണ് ഈ വിദ്യാലയം.

കോവിഡ് കാലത്ത് കഴിഞ്ഞ വർഷവും സ്കൂൾ മുറ്റത്തു കൃഷികൾ നടത്തിയിരുന്നു. ഒട്ടേറെ വിദ്യാർത്ഥികൾ ഇതിൽ പ്രചോദനം ഉൾക്കൊണ്ട്‌ വീടുകളിലും കാർഷിക പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മികച്ച രീതിയിൽ കാർഷിക പ്രവർത്തനങ്ങൾ നടത്തിയ വിദ്യാർത്ഥികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂൾ മുറ്റത്ത് 120 ദിവസം കൊണ്ട് വിളയുന്ന ഉമ ഇനത്തിൽപ്പെട്ട നെല്ലാണ് വിതച്ചിട്ടുള്ളത്. നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ കുട്ടികളെ വരവേൽക്കുന്നത് വിളഞ്ഞു നിൽക്കുന്ന ഈ നെല്ലായിരിക്കും.

കുട്ടികൾക്ക് നെല്ലിനെകൂറിച്ചുള്ള എല്ലാ അറിവുകളും പക൪ന്നുകൊടുക്കുന്ന പുതുമയുള്ള ഒരു ബാലസാഹിത്യ ഗ്രന്ഥം എന്നതിനാലാണ് നെല്ലിന്റെ പിറന്നാൾ എന്ന് വിശേഷിപ്പിക്കുന്ന ഈ ദിവസം സ്കൂൾ മുറ്റത്തെ നെൽകൃഷി യുടെ സമീപത്ത് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്നും പ്രധാനാദ്ധ്യാപക൯ ജെയിംസ് ജോഷി. ഒരു കൃഷിഉദ്യോഗസ്ഥഎന്ന രീതിയിൽ പുതുതലമുറക്ക് നൽകാ൯ കഴിയുന്നഏറ്റവും വലിയ സന്ദേശം താൻ രചിച്ച ഈ പുസ്തകം തന്നെയാണെന്ന് കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടറായ ലേഖ കാക്കനാട്ട് അഭിപ്രായപ്പെട്ടു.

Exit mobile version