Site icon CTV Online

മധ്യസ്ഥ ചര്‍ച്ച നടന്നില്ല, ആ രീതി സിപിഎമ്മിനില്ല: തള്ളി പി.ജയരാജൻ

Web Desk

പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറിയുമായി മധ്യസ്ഥ ചര്‍ച്ച നടന്നിട്ടില്ലെന്ന് പി.ജയരാജന്‍. മധ്യസ്ഥചര്‍ച്ച നടത്തുന്ന രീതി സിപിഎമ്മിനില്ലെന്ന് അദ്ദേഹം പറ​ഞ്ഞു. പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറി വിവാദത്തിൽ പൊതുപ്രവർത്തനം അവസാനിപ്പിച്ച മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ തിരിച്ചെത്തിക്കാനുള്ള അനുനയ ശ്രമം പരാജയപ്പെട്ടെതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം,ഫണ്ട് തിരിമറിയില്‍ പരാതിപ്പെട്ട തന്നെ മാറ്റിയത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കുഞ്ഞികൃഷ്ണൻ. സിപിഎമ്മുമായി ഒരു സഹകരണത്തിനും ഇനിയില്ലെന്നും കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. ടി.ഐ.മധുസൂദൻ എംഎൽഎയ്ക്കെതിരെ ശക്‌തമായ നടപടി വേണമെന്നും കുഞ്ഞിക്കൃഷ്‌ണൻ ആവശ്യപ്പെട്ടു.

Exit mobile version