Site icon CTV Online

ജീവനക്കാര്‍ക്കുള്ള കോവിഡ് അവധി അഞ്ചുദിവസമായി ചുരുക്കി; വര്‍ക്ക് ഫ്രം ഹോമില്‍ ഏഴുദിവസവും ജോലി ചെയ്യണം, മാര്‍ഗനിര്‍ദേശം പുതുക്കി

Web Desk

വൈറസ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. കോവിഡ് ബാധിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ അവധി അഞ്ചുദിവസമായി വെട്ടിച്ചുരുക്കി. അഞ്ചുദിവസം കഴിഞ്ഞ് നടത്തുന്ന ആന്റിജന്‍ ടെസ്റ്റില്‍ ഫലം നെഗറ്റീവാണെങ്കില്‍ ജോലിക്ക് ഹാജരാകാമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
നിലവില്‍ സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികള്‍ ആയിരത്തില്‍ താഴെയാണ്. രോഗസ്ഥിരീകരണ നിരക്ക് നാലില്‍ താഴെ എത്തിനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്.

Exit mobile version