Site icon CTV Online

ലോക്ക് ഡൗണ്‍ ഇളവ് ആവശ്യപ്പെട്ട് പ്രതിപക്ഷം സര്‍ക്കാരിന് കത്ത് നല്‍കും

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. ലോക്ക് ഡൗണ്‍ നടപ്പിലാക്കിയിട്ട് 38 ദിവസമായി. ലോക്ക് ഡൗണ്‍ ഇങ്ങനെ തുടരണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും വി. ഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ ലോക്ക് ഡൗണ്‍ തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നതിനാല്‍ ഒരുപാട് ആനുകൂല്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല. പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം നികുതി അടയ്ക്കുന്നതില്‍ കാലതാമസം കൊടുത്തിട്ടുണ്ട്. കഴിഞ്ഞ 38 ദിവസമായി ജനം സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരുപാട് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നും ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടുണ്ടെന്നും വി. ഡി സതീശന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും വി. ഡി സതീശന്‍ വ്യക്തമാക്കി

Exit mobile version