ഓപ്പറേഷൻ സ്വസ്തി; ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനക്കൾക്കും, വ്യക്തികൾക്കും പോലീസിനൊപ്പം പങ്കുചേരാം ; മുക്കം ഉൾപ്പെടുന്ന സ്റ്റേഷൻ പരിധിയിൽ വാർഡ് തലത്തിൽ പരിശീലനം

താമരശ്ശേരി: താമരശ്ശേരി പോലീസ് സബ്ഡിവിഷന് കീഴിലെ താമരശ്ശേരി, കൊടുവള്ളി, മുക്കം, കോടഞ്ചേരി, തിരുവമ്പാടി, കാക്കൂർ എന്നീ പോലിസ് സ്റ്റേഷൻ പരിധിയിൽ വാർഡ് തലത്തിൽ മയക്കുമരുന്നിനെതിരെ രാത്രി കാല പെട്രോളിങ്ങിലടക്കം പങ്കെടുത്ത് ലഹരി വിരുദ്ധ പ്രവർത്തനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള സന്നദ്ധ സംഘടനകൾ ,വ്യക്തികൾ ,ക്ലബുകൾ, കായിക സംഘടന അംഗങ്ങൾ തുടങ്ങിയവർക്ക് താമരശ്ശേരി ഡിവൈഎസ്പി ഓഫീസിൽ വെച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു. സപ്തംബർ 22 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ക്ലാസിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം.

പങ്കെടുക്കുന്ന വ്യക്തികൾ നല്ല വ്യക്തിത്വത്തിന് ഉടമയും ,ക്രിമിനൽ പശ്ചാത്തലമില്ലാത്ത ആളുകളുമായിരിക്കണം എന്ന നിബന്ധനയുണ്ട് .

കൂടുതൽ വിവരങ്ങൾക്ക് താമരശ്ശേരി ഡിവൈസ്പിയുമായി ബന്ധപ്പെടുക.
+91 94979 90122.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!