Site icon CTV Online

കോടികളുടെ ഓൺലൈൻ തട്ടിപ്പ് കൊടുവള്ളി മുൻസിപ്പൽ കൗൺസിലർ രാജിവെക്കുക;യു.ഡി.എഫ്

കൊടുവള്ളി: സി.പി.എം. കൊടുവള്ളി മുനിസിപ്പൽ കരീറ്റിപ്പറമ്പ് പന്ത്രണ്ടാം ഡിവിഷൻ കൗൺസിലർ മുഹമ്മദ് ഉനൈസ് കോടികളുടെ ഓൺലൈൻ തട്ടിപ്പ് കേസിൽ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നും സി.പി.എം.കൊടുവള്ളി ലോക്കൽ കമ്മിറ്റിക്ക് ഇതിലുള്ള പങ്ക് വ്യക്തമാക്കണമെന്നും യു.ഡി.എഫ്. മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

യു.ഡി.എഫ്. മുൻസിപ്പൽ കമ്മിറ്റി ചെയർമാൻ വി.കെ. അബ്ദു ഹാജി അധ്യക്ഷത വഹിച്ചു,കെ. കെ. കാദർ യോഗം ഉദ്ഘാടനം ചെയ്തു,, സി.കെ. ജലീൽ, വി. സിയ്യാലിഹാജി, ടി. പി.നാസർ,കെ. ശിവദാസൻ, അലി മാനിപുരം,ഒ. പി.മജീദ്, ആർ. വി.അയ്യൂബ് തുടങ്ങിയവർ സംസാരിച്ചു.യു.ഡി.എഫ്.മുൻസിപ്പൽ കൺവീനർ സി.പി. അബ്ദുൽ റസാഖ് സ്വാഗതവും, എൻ. കെ.അനിൽകുമാർ നന്ദിയും പറഞ്ഞു

Exit mobile version