Site icon CTV Online

കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ കസ്റ്റഡിയിൽ

കോഴിക്കോട്: അരയിടത്ത് പാലത്തെ ബസ് അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ച സംഭവം. കേസെടുത്ത് മെഡിക്കൽ കോളേജ് പൊലീസ്. സംഭവത്തിൽ ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു . കൊണ്ടോട്ടിയിലെ ആശുപത്രിയിൽ നിന്നാണ് മുഹമ്മദ് ജംഷീറിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അപകടത്തിന് പിന്നാലെ ഇയാൾ മറ്റൊരിടത്തേക്ക് മാറുകയായിരുന്നു.

അലക്ഷ്യമായും, അപകടം വരുത്തുവിധവും വാഹനം ഓടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത് . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ്‌ സാനിഹ് ഇന്ന് മരിച്ചു. ബസിനു മുന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരനായിരുന്നു സാനിഹ്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രാവിലെയാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകിട്ട് നാലെ കാലോടെ നിയന്ത്രണം വിട്ട് ബസ്മറിഞ്ഞാണ് അപകടം ഉണ്ടായത്. ഒപ്പം 50ൽ അധികം പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു.

Exit mobile version