Site icon CTV Online

കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വര ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ പത്തൊമ്പതുകാരനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

കടുത്ത പനിയും തലവേദനയും വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയാണ് രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളത്തുവച്ചാണ് രോഗം ബാധിച്ചതെന്നാണ് സംശയിക്കുന്നത്. രോഗം നിയന്ത്രണവിധേയമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെയാള്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടൂരില്‍ ഒമ്പതുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഉറവിടം കണ്ടെത്താന്‍ ശ്രമം നടക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Exit mobile version