
Web Desk
പാലക്കാട് കിണാശ്ശേരി മമ്പ്രത്ത് ആർഎസ്എസ് പ്രവർത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. എസ്ഡിപിഐ ഭാരവാഹിയായ കൊഴിഞ്ഞാമ്പാറ സ്വദേശിയാണ് പിടിയിലായത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളയാളാണ് പിടിയിലായതെന്നാണ് വിവരം. ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം 10 ആയി.
ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ നവംബർ 15നാണ് കിണാശ്ശേരി മമ്പ്രത്തു കാറിലെത്തിയ 5 അംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമൊത്ത് ബൈക്കിൽ പോകുന്നതിനിടെ കാറിടിച്ചു വീഴ്ത്തിയ ശേഷമായിരുന്നു കൊലപാതകം. ബൈക്കിൽനിന്നു തെറിച്ചു വീണ സഞ്ജിത്തിനെ വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.
