Site icon CTV Online

കണ്ണൂരില്‍ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

Web Desk

കണ്ണൂര്‍ കുറ്റിക്കോലില്‍ ദേശീയ പാതയില്‍ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസ്സിന്റെ മുന്‍ഭാഗത്തിരുന്ന് യാത്ര ചെയ്തിരുന്ന സ്ത്രീയാണ് മരിച്ചത്. കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പിലാക്കുന്നില്‍ എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.അമിത വേഗത്തില്‍ വന്ന ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി റോഡിന്റെ വീതികൂട്ടുന്നതിനായി ഏറ്റെടുത്തിട്ടുള്ള ഭാഗത്തേക്ക് മറിയുകയായിരുന്നു.

Exit mobile version