Site icon CTV Online

ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട് ഒരു മരണം, നാല്‍പ്പതിലധികം പേർക്ക് പരിക്ക്

കാസർഗോഡ് ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു. മാലോം കാറ്റംകവല മറ്റപ്പള്ളി വളവിൽ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാൾക്ക് ജീവൻ നഷ്ടമായി.

നിരവധി പേർക്ക് പരിക്കേറ്റു . മൈസൂർ ചിഞ്ചിലക്കട്ടെ സ്വദേശി ഹരീഷ് (36) ആണ് മരിച്ചത്.

45 പേർക്ക് പരിക്കേറ്റെന്നാണ് വിവരം. അപകടത്തിൽപ്പെട്ട എല്ലാവരും മൈസൂർ ചിഞ്ചിലക്കട്ടെ ഗ്രാമത്തിൽ നിന്നുള്ളവരാണ്.

Exit mobile version