കാസര്‍ഗോഡ് കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ് കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കല്ലൂരാവിയിലെ അൻഷിഫ റംഷീദ് ദമ്പതികളുടെ മകൾ ജസ ആണ്‌ മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ട് ദിവസം മുൻപ് വീട്ടിൽ കളിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന ദ്രാവകം അറിയാതെ കുഞ്ഞിന്റെ അകത്തുചെല്ലുകയായിരുന്നു.

error: Content is protected !!