അത്തം പിറന്നു : ഓണം കളറാക്കാൻ ഇത്തവണ അരളിപ്പൂവ് ഉണ്ടാകില്ല

അത്തം പിറന്നു മലയാളിക്ക് ഇനി ഓണനാളുകൾ. പക്ഷെ ഇത്തവണത്തെ ഓണത്തിന് പൂക്കളങ്ങളിൽ അരളിപ്പൂവ് ഉണ്ടാകില്ല. അരളിയില കഴിച്ച് യുവതി മരിച്ച സംഭവത്തോടെ കേരളത്തിൽ അരളിപ്പൂവിന് ഡിമാൻഡ് ഇല്ലാതായതായി വ്യാപാരികൾ പറയുന്നു.

അരളിയിൽ വിഷവസ്തു ഉണ്ടെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ മേയ് മുതൽ അരളിപ്പൂവ് നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കുന്നത് വിവിധ ദേവസ്വംബോർഡുകൾ വിലക്കിയിരുന്നു. മറ്റ് ക്ഷേത്രങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് നിർത്തിയിട്ടുണ്ട്. പൂജയ്ക്കുപോലും അരളി ഉപയോഗിക്കാതായതോടെ തമിഴ്‌നാട്ടിൽനിന്നുള്ള വരവ് കുത്തനെ കുറഞ്ഞു.

പിങ്ക്, ചുവപ്പ്, ഇളം മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങളിൽ ഉള്ള അരളിപ്പൂ അത്തപ്പൂക്കളങ്ങളിൽ സ്ഥിരമായി ഉണ്ടാകുമായിരുന്നു. എന്നാൽ ഇത്തവണ വിഷാംശംമുള്ള പൂക്കൾ വേണ്ടെന്നാണ് വ്യാപാരികളുടെ തീരുമാനം. ഓണം സീസൺ ആയതോടെ കേരളത്തിൽ നിന്നും പൂവ് മുൻകൂട്ടി ഓഡർ ചെയ്യാൻ വ്യാപാരികൾ തമിഴ്നാട്ടിലും കർണാടകയിലും എത്തികഴിഞ്ഞു. എല്ലാ പൂക്കൾക്കും ആവശ്യക്കാരുണ്ട്. പക്ഷെ അരളിപ്പൂവ് മാത്രം മുൻകൂട്ടി ആരും ഓഡർ ചെയ്തിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. എന്തായാലും തുമ്പയും തുളസിയും മുക്കുറ്റിയും കൊണ്ടൊക്കെ ഓണം കളറാക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!