newsdesk
തോട്ടുമുക്കം : ഗവർമെന്റ് യു പി സ്കൂളിലേ ഓണാഘോഷം 2000 പേർക്കുള്ള മെഗാ ഓണസദ്യയടക്കം വിവിധ പരിപാടികളോടെ ആഘോഷിച്ചു .പപ്പടം പായസം തുടങ്ങി 14 ഓളം വിഭവങ്ങൾ നിറഞ്ഞ ഓണസദ്യയാണ് സ്കൂളിൽ ഒരിക്കിയിരുന്നത് .സ്കൂൾ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾ,നാട്ടുകാർ ,പൂർവ്വ വിദ്യാർത്ഥികൾ ,മുൻ അധ്യാപകർ ഉൾപ്പടെ 2000 ത്തിലധികം ആളുകൾക്കാണ് സ്കൂൾ വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കിയത് .
പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണതോടെയാണ് ഓണാഘോഷം സംഘടിപ്പിച്ചത് .വിദ്യാർത്ഥികൾക്കായി ബിസ്ക്കറ്റ് കടിക്കൽ ,ഫിൽ ഇൻ ദി ബോട്ടിൽ , കസേര കളി, വടം വലി ,തുടങ്ങിയ മത്സരങ്ങളും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിവിധ മത്സരങ്ങൾ കുട്ടികൾക്ക് ആവേശമായി .
മെഗാ ഓണസദ്യക്കായി തലേ ദിവസം തന്നെ പാചക ഒരുക്കങ്ങൾ തുടങ്ങിയിരുന്നു , പച്ചക്കറികൾ അരിഞ്ഞു വെക്കലും മറ്റുമുള്ള ഒരുക്കങ്ങൾ തലേദിവസം തന്നെ തുടങ്ങി വെച്ചത് കൊണ്ട് വിഭവസമൃദ്ധമായ സദ്യ
രണ്ടായിരം പേർക്കായി നിഷ്പ്രയാസം തയാറാക്കി നൽകാൻ സാധിച്ചു .