Site icon CTV Online

ഓണക്കിറ്റ് വിതരണം മൂന്നുവരെ നീട്ടി

Web Desk

സംസ്ഥാന സർക്കാരിൻറെ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ 3 വരെ നീട്ടിയതായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചു.കോവിഡ് ബാധിച്ച ചികിത്സയിലുള്ള കുടുംബങ്ങൾക്ക് കിറ്റ് വാങ്ങാനായിട്ടില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇത്. കിടപ്പുരോഗികൾ, കോവിഡ് ബാധിതർ എന്നിവർക്ക് പ്രോക്സി സംവിധാനം ഉൾപ്പെടുത്തി കിറ്റ് കൈപ്പറ്റാം. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെ 85,99,221 കിറ്റ് വിതരണം ചെയ്തു. സാമൂഹ്യനീതി വകുപ്പിന്ടെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലേക്ക് കൊടുത്ത 10,174 കിട്ടുകളുൾപ്പെടെ 86,09,395 ഓണക്കിറ്റ് വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു

Exit mobile version