
Web Desk
രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു. 11 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ കേസുകൾ 65 ആയി. ജമ്മുവിലും മൂന്ന് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് ശതമാനത്തിൽ കൂടുതലുളള മേഖലകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ 102 കോവിഡ് കേസുകളും ഒരു മരണവും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു.
