Site icon CTV Online

തന്റെ സമ്പാദ്യം എസ് എം എ ബാധ്യതരായ കുരുന്നുകൾക്ക് നൽകി ഈ കൊച്ചുമിടുക്കി

ഓമശ്ശേരി : കഴിഞ്ഞദിവസം ഭോപാലിൽ നടന്ന നീന്തൽ മൽസരത്തിൽ മൂന്ന് സ്വർണ്ണ മെഡൽ നേടിയ ഹാഷിം വെളിമണ്ണക്ക് സ്കൂളിൽ വെച്ച് നടത്തിയ ആദരിക്കൽ ചടങ്ങിൽ വെച്ച് എസ് എം എ ബാധിതരായ മൂന്നു കുരുന്നുകളുടെ ചികിത്സ ധനശേഖരത്തിലേക്ക് തൻറെ സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച സമ്പാദ്യ കാശുതുണ്ട് വെളിമണ്ണ എൽ പി & യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ഫാത്തിമ ഹൈസ തൻറെ സമ്പാദ്യം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് രാഘവൻ എം പി യുടെ സാന്നിദ്ധ്യത്തിൽ കൈമാറി.


കാരുണ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും വലിയൊരു പാഠമായി.

ചെറിയ കൈകളിൽ നിന്ന് നൽകിയ പ്രതീക്ഷയുടെ വലിയ സഹായം മൂന്ന് കുരുന്നുകളുടെ ചികിത്സാ യാത്രയിൽ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് .

Exit mobile version