
newsdesk
ഓമശ്ശേരി: ഐ. ഇ.സി. ഐ ഉത്തരമേഖലാ കിഡ്സ് ഫെസ്റ്റിന് ഓമശ്ശേരി പ്ലസന്റ് ഇംഗ്ലീഷ് സ്കൂളിൽ തുടക്കമായി .ഗായിക സിദ്റത്തുൽ മുൻതഹ ഫെസ്റ്റിൻ്റെ ഉദ്ഘാടനംകർമ്മം നിർവഹിച്ചു.
വിദ്യാകൗൺസിലിനു കീഴിലുള്ള 12 സ്കൂളുകളിൽ നിന്നായി അഞ്ഞൂറോളം വിദ്യാർത്ഥികൾ ആണ് വിവിധ മത്സരയിനങ്ങളിൽ പങ്കെടുക്കുന്നത് .
പ്രീ- പ്രൈമറി,ഒന്ന്,രണ്ട് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് മൂന്ന് വേദികളിൽ ആയി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്.

