
newsdesk
മുക്കം : കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിതിയിലെ ഓമശ്ശേരിയിൽ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊടുവള്ളി പോലീസും, ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിൽ 41.61 ഗ്രാം എം ഡി എം എ യും, ഡിജിറ്റൽ ത്രാസും, പാക്കിങ്ങിനുള്ള കവറുകളും സഹിതം രണ്ടു പേരെ പിടികൂടി.ഓമശ്ശേരി ,ഓങ്ങലോറ വീട്ടിൽ മുഹമ്മദ് ഷെരീഫ് എന്ന കേരകൻ ഷെരീഫ്, (38), ഓമശ്ശേരി ചെക്കനാം കണ്ടി വീട്ടിൽ ഫസ് ലു എന്ന സി കെ സമീർ (38) എന്നിവരെയാണ് ഇന്ന് പുലർച്ചെ കേരകൻ ഷെരീഫിൻ്റെ വീട്ടിൽ നിന്നും പിടികൂടിയത്
ഇവരുടെ പക്കൽ നിന്നും ലഹരി വിൽപന നടത്തിയതിലുടെ ലഭിച്ച ഒരു ലക്ഷത്തി എഴുപത്തി ഏഴായിരം രൂപയും കണ്ടെടുത്തു. പ്രതികൾ സ്ഥിരം മയക്കുമരുന്ന് വിൽപ്പനക്കാരാണെന്ന് പോലീസ് പറഞ്ഞു.
രണ്ട് വർഷത്തോളമായി പ്രതികൾ രണ്ട് പേരും ലഹരി കൂട്ട് കച്ചവടം നടത്തി വരുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് ജില്ലയിൽ തന്നെയുള്ള മൊത്ത വിതരണക്കാരിൽ നിന്നുമാണ് ഇവർ എം ഡി എം എ വാങ്ങി ചില്ലറ വിൽപന നടത്തുന്നത്. രണ്ട് പേരും ആദ്യമായാണ് പിടിയിലാവുന്നത്. ഇവർക്കെതിരെ നാട്ടുകാർ നിരവധി പരാതികൾ നൽകിയതിനെ തുടർന്ന് പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.വീട് കേന്ദ്രീകരിച്ചാണ് ഇവർ ലഹരി വിൽപന നടത്തിയിരുന്നത്.
കോഴിക്കോട് റൂറൽ എസ്.പി മെറിൻ ജോസഫ് ഐ പി എസ് ൻ്റെ കീഴിലുള്ള
നാർക്കോട്ടിക് സെൽ ഡി വൈ എസ് പി റാണ ചന്ദ്രൻ, താമരശ്ശേരി ഡി വൈ എസ് പി , കെ. എ ബോസ്, കൊടുവള്ളി ഇൻസ്പെക്ടർ പ്രജീഷ് ,എന്നിവരുടെ നിർദേശപ്രകാരം കൊടുവള്ളി എസ് ഐ കെ. ശ്രീദു , എ എസ് ഐ കെ. കെ സന്തോഷ് കുമാർ,സീനിയർ സി പി ഒ മാരായ സി പി. പ്രവീൺ, പി.പ്രസൂൺ, സി പി ഒ മാരായ എം.ശ്രീനിഷ്, കെ.നിഖിൽ, എം.കെ ബിജിന, ഡാൻസാഫ് എസ് ഐ രാജീവ് ബാബു, എ.എസ് ഐ ജയരാജൻ പനങ്ങാട്, സീനിയർ സി പി ഒ മാരായ ജിനീഷ് ബാലുശ്ശേരി, അനസ് ഈർപ്പോണ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
