Site icon CTV Online

ഓമശ്ശേരി ,കൂടത്തായി സെന്റ് മേരീസ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് ക്രൂര മർദനം: പ്രതിഷേധം ശക്തമാക്കി രക്ഷിതാക്കളും നാട്ടുകാരും; 80-ഓളം കുട്ടികൾ സ്കൂൾ ബഹിഷ്കരിച്ചു

ഓമശ്ശേരി : കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ മുതിർന്ന വിദ്യാർത്ഥിനികൾ മർദിച്ച സംഭവത്തിൽ പ്രതിഷേധം രൂക്ഷമാകുന്നു.

ഓണാഘോഷത്തിന്റെ ഡ്രസ് കോഡുമായി ബന്ധപ്പെട്ട തർക്കമാണ് മാപ്പള്ളി സ്വദേശിയായ വിദ്യാർത്ഥിനിക്കെതിരെയുള്ള അതിക്രമത്തിൽ കലാശിച്ചത്.പത്താം ക്ലാസിലെ വിദ്യാർത്ഥിനികൾ ചേർന്നാണ് ഒമ്പതാം ക്ലാസുകാരിയെ മർദിച്ചതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് കൂടത്തായി മുഡൂർ മേപ്പള്ളി ഭാഗത്തുനിന്നും ഈ സ്കൂളിലേക്ക് പഠിക്കാൻ പോകുന്ന 80-ഓളം വിദ്യാർത്ഥികൾ ഇന്ന് സ്കൂളിൽ പോകാതെ പഠനം ബഹിഷ്കരിക്കുകയാണ്.

Exit mobile version