Site icon CTV Online

എസ്.എം.എ എന്ന അപൂർവ്വ രോഗത്തോട് പൊരുതുന്ന കല്ലുരുട്ടിയിലെ മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി കൈകോർത്ത് കാലിക്കറ്റ് ഇൻഫ്ലുവൻസേഴ്സ് കമ്മ്യൂണിറ്റി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച വിവിധ പരിപാടികളിലൂടെ സമാഹരിച്ച തുക കല്ലുരുട്ടിയിലെ ചികിത്സാ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി

മുക്കം : എസ്.എം.എ എന്ന അപൂർവ്വ രോഗത്തോട് പൊരുതുന്ന മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി കൈകോർത്ത് കാലിക്കറ്റ് ഇൻഫ്ലുവൻസേഴ്സ് കമ്മ്യൂണിറ്റി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച വിവിധ പരിപാടികളിലൂടെ സമാഹരിച്ച തുക കല്ലുരുട്ടിയിലെ ചികിത്സാ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.

കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള നാടിന്റെ കൂട്ടായ്മയ്ക്ക് കരുത്തുപകരുകയാണ് കാലിക്കറ്റ് ഇൻഫ്ലുവൻസേഴ്സ് കമ്മ്യൂണിറ്റി അംഗങ്ങൾ. കോഴിക്കോട് ബീച്ചിൽ നടത്തിയ വിവിധ കലാപരിപാടികളിലൂടെയും ധനസമാഹരണ ക്യാമ്പയിനിലൂടെയും ലഭിച്ച തുകയാണ് ചികിത്സാ നിധിയിലേക്ക് നൽകിയത്.ബീച്ചിൽ നിന്നും പണമായി സമാഹരിച്ച 36,675 രൂപ കാലിക്കറ്റ് ഇൻഫ്ലുവൻസേഴ്സ് കമ്മ്യൂണിറ്റി പ്രസിഡന്റ് ഡോ :കമൽ മാധവ് ,സെക്രട്ടറി അനു പൊയിലിൽ ,ട്രഷറർ ആഷ്ല റസാക് എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും കല്ലുരുട്ടിയിലെ ചികിത്സാ സഹായ കമ്മിറ്റി ഓഫീസിൽ എത്തി കൈമാറി.

ഇതിനുപുറമെ, പരിപാടിക്കിടെ പ്രദർശിപ്പിച്ച ചികിത്സാ കമ്മിറ്റിയുടെ ക്യു.ആർ (QR) കോഡ് വഴി നിരവധി പേർ നേരിട്ട് അക്കൗണ്ടിലേക്കും തുക നിക്ഷേപിച്ചിട്ടുണ്ട്. കാരുണ്യ പ്രവർത്തനങ്ങളിൽ സോഷ്യൽ മീഡിയ കൂട്ടായ്മകളുടെ ക്രിയാത്മകമായ ഇടപെടലിന് മികച്ച ഉദാഹരണമായി മാറുകയാണ് ഈ ഉദ്യമം.ബീച്ചിലെ ധന സമാഹരണത്തിന്റെ ഉദ്ഘാടനം സിനിമാതാരം സുരഭി നിർവഹിച്ചു

Exit mobile version