
newsdesk
കൊടിയത്തൂർ: സ്പൈനൽ മസ്കുലർ അട്രോഫി (SMA) രോഗം ബാധിതരായ പിഞ്ചോമനകളുടെ ചികിത്സയ്ക്കായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സമാഹരിച്ച തുക ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.
പഞ്ചായത്തിലെ 19 വാർഡുകളിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്നും സമാഹരിച്ച 1,94,055 രൂപയാണ് കൈമാറിയത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചറിന്റെ സാന്നിധ്യത്തിൽ സിഡിഎസ് ചെയർപേഴ്സൺ ജിസ് സജി തുക ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.ചടങ്ങിൽ പഞ്ചായത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, വാർഡ് മെമ്പർമാർ, സിഡിഎസ് മെമ്പർമാർ, അക്കൗണ്ടന്റ് എന്നിവർ പങ്കെടുത്തു.
ചെറിയ തുകകൾ പോലും വലിയൊരു കരുതലായി മാറുന്ന ഈ ഘട്ടത്തിൽ, കുഞ്ഞുങ്ങളുടെ തുടർചികിത്സയ്ക്കായി ഇനിയും വലിയ സാമ്പത്തിക സഹായങ്ങൾ ആവശ്യമാണ്. സുമനസ്സുകളായ മുഴുവൻ ആളുകളുടെയും സഹായഹസ്തങ്ങൾ ഇനിയും ഉണ്ടാകണമെന്ന അഭ്യർത്ഥനയോടുകൂടിയാണ് തുക കൈമാറിയത്.
