
newsdesk
മുക്കം: എസ് എം എ ബാധിച്ചു ചികിത്സാ സഹായം തേടുന്ന ഡേവിഡ് , എദൻ , ഒലിവർ എന്നീ കുരുന്നുകൾക്കായി മണാശ്ശേരി അഞ്ജലി നൃത്തവിദ്യാലയം 10,000 രൂപ കൈമാറി.
നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് സമാഹരിച്ച തുകയാണ് ചികിത്സാ നിധിയിലേക്ക് നൽകിയത്.
നൃത്തപഠനത്തോടൊപ്പം കുട്ടികളിൽ സഹജീവിസ്നേഹവും സാമൂഹിക പ്രതിബദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യപ്രവർത്തനം ഏറ്റെടുത്തതെന്ന് മാനേജ്മന്റ് അറിയിച്ചു.
