Site icon CTV Online

ആർത്തവകാലത്തെ ബുദ്ധിമുട്ടുകളിൽ അവൾക്കൊപ്പം നിൽക്കാൻ ഓമശ്ശേരി ഗ്രാമപഞ്ചായത്തും; സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

മുക്കം : ആർത്തവകാലത്തെ സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും മുൻനിർത്തി ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് സൗജന്യ മെൻസ്ട്രൽകപ്പ് വിതരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും സാനിറ്ററി പാഡുകൾക്കായി സ്ത്രീകൾക്ക് വരുന്ന വലിയ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനുമാണ് സർക്കാർ തദ്ദേശ സ്ഥാപനങ്ങൾവഴി ഇത്തരം വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടത് .

ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതിയിൽഉൾപ്പെടുത്തി ഓമശ്ശേരി കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത് .

പരിപാടിയുടെ ഉദ്ഘാടനവും കപ്പ് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂപ്പർ സൗദ ടീച്ചർ നിർവഹിച്ചു .ഓമശ്ശേരി ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ രമ്യ ബോധവത്കരണ ക്ലാസ് എടുത്തു .

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ കരുണാകരൻ അധ്യക്ഷത വഹിച്ചു .സ്റ്റാന്റിങ്‌ കമ്മിറ്റി ചെയർമാൻമുനവർസാദത്ത് പുനത്തിൽ ആശംസകൾ അർപ്പിച്ചു .സെക്രട്ടറി ജുനൈദ് ,സഹിനാ റഹമത്ത് എന്നിവർ പങ്കെടുത്തു .

Exit mobile version