
newsdesk
ഓമശ്ശേരി: ഓമശ്ശേരി പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം കഞ്ചാവ് ചെടികൾ കണ്ടെത്തി. സ്റ്റേഡിയം പരിസരത്ത് കഞ്ചാവ് ചെടികൾ വളരുന്നത് ശ്രദ്ധയിൽപ്പെട്ട സമീക്ഷ ഭാരവാഹികളാണ് വിവരം എക്സൈസ് അധികൃതരെ അറിയിച്ചത്.തുടർന്ന് സ്ഥലത്തെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും വളർന്നു വന്ന കഞ്ചാവ് തൈകൾ പിഴുതുമാറ്റി നശിപ്പിക്കുകയും ചെയ്തു.
പ്രദേശത്ത് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സന്നദ്ധ പ്രവർത്തകർ പുലർത്തുന്ന ജാഗ്രതയാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്.
വിജനമായ സ്ഥലങ്ങളിലും പൊതുവിടങ്ങളിലും ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

