
newsdesk
മുക്കം : ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാൻരണ്ടാംഘട്ടത്തിന്റെ ഭാഗമായിതൂഫാൻ വാരിയേഴ്സ് ബാഡ്ജ് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശം തൂഫാൻ പതാകഉയർത്തിയതിനു ശേഷം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂപ്പർ സൗദ ടീച്ചർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. ഗംഗാധരൻ അധ്യക്ഷനായിരുന്നു കൊടുവള്ളി അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ യു.പി ദിനേശ് തൂഫാൻ ബാഡ്ജ് വിതരണം ചെയ്തു .താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഫറുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മുനവർ സാദത്ത് പുനത്തിൽ, ഷാഹിന റഹ്മത്ത്, മിനി ദാസൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷാദേവി ,സൈനുദ്ദീൻ കൊളത്തക്കര, ഒ.പി.ഖലീൽ മാസ്റ്റർ, സിബി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജുനൈദ്, യുകെ ഹുസൈൻ, ഒ.എം ശ്രീനിവാസൻ, എംഷീജബാബു,ജുറൈന ,പ്രിയ ടീച്ചർ ,കെ പി രജിത , അനീസ് ആർ. എം തുടങ്ങിയവർ സംസാരിച്ചു
