Site icon CTV Online

മനസിന് ഉന്മേഷം പകർന്ന് വയോജനങ്ങൾക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ച് , ഓമശ്ശേരി ഗ്രാമപഞ്ചായത്ത്

ഓമശ്ശേരി : ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ അറുപതു വയസ്സിനു മുകളിലുള്ള വയോജനങ്ങൾക്ക് വാർഡ് മെമ്പർ സി എ ആയിഷ ടീച്ചറുടെ നേതൃത്വത്തിൽ ഉല്ലാസ യാത്ര സംഘടിപ്പിച്ചു. അകലാപുഴ ,കാപാട് ബീച്ച് എന്നിവിടങ്ങളിലേക്കാണ് ഉല്ലാസ യാത്ര സംഘടിപ്പിച്ചത്. രാവിലെ 8 30ന് യാത്ര ആരംഭിച് വൈകിട്ട് 7 30 ഓടുകൂടി തിരിച്ചെത്തി . ഈ യാത്ര ഒരു വ്യത്യസ്ത അനുഭവമാണ് യാത്രക്കാരിൽ ഉണ്ടാക്കിയത്.വളരെ സന്തോഷകരമായതും മനസിന് ഉണർവ് പകർന്നതുമായിരുന്നു യാത്ര എന്ന് വയോജനങ്ങൾ പറഞ്ഞു .

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗംഗാധരൻ ബസ്റ്റാൻഡിൽ വച്ച് യാത്ര ഉദ്ഘാടനം ചെയ്തു.വെൽഫയർ പാർട്ടി ആറാം പ്രസിഡണ്ട്‌ സജീർ, മുസ്ലിം ലീഗ് ആറാം വാർഡ് സെക്രട്ടറി അബ്ദുറഹിമാൻ, ശിഹാബ് വെളിമണ്ണ, റംല മാമ്പിടിച്ചാൽ, സുമയ്യ, താഹിറ ഷഹല, ആസിയ, ഷാഹിന ഹബീബ് എന്നിവർ യാത്ര നയിച്ചു.

Exit mobile version