ഓമശ്ശേരിയിൽ അടക്കാ ചേവിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി

newsdesk

ഓമശ്ശേരി : ബുധനാഴ്ച രാത്രി 11 മണിയോടെ ഓമശ്ശേരി തിരുവമ്പാടി റോഡിൽ മാവിടിച്ചാലിൽ അൻവർ കരിമ്പാലൻ കുന്നത്ത് എന്നയാളുടെ അടക്കാ ചേവിനാണ് തീ പിടിച്ചത്. ഒന്നര ടൺ അടക്ക കത്തി നശിച്ചു. മുക്കം അഗ്നി രക്ഷാനിലയതത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ എം.അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് എത്തി തീ അണച്ചു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ എം.സി. മനോജ്, ഫയർ ഓഫീസർമാരായ എം സുജിത്ത്, കെ. അഭിനേഷ്, ഒ അബ്ദുൾ ജലീൽ , കെ.രജീഷ്, നജുമുദ്ദീൻ, വി.സലിം, പി.നിയാസ്, കെ.പി. അജീഷ് , സി.രാധാകൃഷ്ണൻ ,സിവിൽ ഡിഫൻസ് അംഗം ഷറഫുദ്ദീൻ എന്നിവർ ചേർന്നാണ് തീ അണച്ചത്

error: Content is protected !!