Site icon CTV Online

ഓമശ്ശേരി തൂങ്ങാംപുറത്ത് , ടിപ്പർ ലോറി പതിനഞ്ചടി താഴ്ചയുള്ള കല്ലുവെട്ട് കുഴിയിലേക്ക് മറിഞ്ഞു ;ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി

മുക്കം : പൊളിച്ച കെട്ടിടാവശിഷ്ടങ്ങളുമായി പോയ ടിപ്പർ ലോറി കുഴിയിലേക്ക് മറിഞ്ഞ് കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി. ഞായറാഴ്ച്ച രാവിലെ ഏട്ടരയോടെ ഓമശ്ശേരി പഞ്ചായത്തിലെ തൂങ്ങാംപുറത്താണ് സംഭവം. പൊളിച്ച കെട്ടിടാവശിഷ്ടങ്ങൾ ഉപേക്ഷിക്കപ്പെട്ട ചെങ്കൽ ക്വാറിയിലേക്ക് എത്തിക്കുന്നതിനിടയിൽ KL 11AG 1448 രജിസ്ട്രേഷൻ നമ്പറിലുള്ള മഹീന്ദ്ര നിസ്സാൻ ലോറിയാണ് പതിനഞ്ചടി താഴ്ചയുള്ള കല്ലുവെട്ട് കുഴിയിലേക്ക് മറിഞ്ഞത്.

വാഹനത്തിന്റെ ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ തൂങ്ങാംപുറം സ്വദേശി തടത്തുമ്മൽ ഇബ്രാഹീമിനെ ഓടിക്കൂടിയ നാട്ടുകാർ ജെസിബിയുടെ സഹായത്തോടെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള മുക്കം അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.

Exit mobile version