
NEWSDESK
അരീക്കോട് : ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പി യൂണിറ്റും ഫിറ്റ്നസ് സെൻററും പ്രവർത്തനം ആരംഭിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിനടപ്പാക്കുന്ന പദ്ധതി വഴി ,പാലിയേറ്റീവ് രോഗികൾക്ക് ആശുപത്രിയിൽ അഡ്മിഷനും ഫിസിയോതെറാപ്പിയും നൽകും .കൂടാതെ പൊതുജനങ്ങൾക്ക് ഫിറ്റ്നസ് സെൻറർ ഉപയോഗിക്കാനും സാധിക്കുന്ന രീതിയിലാണ് ആശുപത്രിയിൽ പുതിയ യൂണിറ്റ് സജ്ജമാക്കിയിട്ടുള്ളത്.
സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് നടത്തിയ ചടങ്ങ്അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റുക്കിയ ഷംസു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് കെ സി ഗഫൂർ ഹാജി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസ് പുൽപ്പറ്റ, ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. ശ്രീമതി എളങ്കയിൽ മുംതാസ്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ. ആർ .രേണുക, ജില്ലാ എൻ സി ഡി നോഡൽ ഓഫീസർ. ഡോക്ടർ ഫിറോസ് ഖാൻ, ചീക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ, വാർഡ് മെമ്പർ ഫജീന സിദ്ദീഖ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ അമീൻ, എച്ച് എം സി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
