വടകരയിൽ പത്തുവയസുകാരിയെ വീട്ടിലെത്തിച്ച് പീഡനം, പുറത്തുപറയാതിരിക്കാന്‍ ഭീഷണി; മധ്യവയസ്‌കന്‍ അറസ്റ്റില്‍

NEWSDESK

വടകര: പത്ത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കക്കട്ടിയില്‍ സജീര്‍ മന്‍സില്‍ അബ്ദുള്‍റസാഖിനെയാണ് (61) വടകര പോലീസ് അറസ്റ്റ് ചെയ്തത്. കളിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇയാളുടെ ഭാര്യയും മകളും പുറത്തുപോയ നേരത്താണ് പെണ്‍കുട്ടിക്കുനേരെ അതിക്രമം ഉണ്ടായത്.

പീഡനത്തെ തുടര്‍ന്ന് കരഞ്ഞ പെണ്‍കുട്ടിക്ക് പത്ത് രൂപ കൊടുത്ത് മിഠായി വാങ്ങിക്കോളാനും ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തിയുമാണ് ഇയാള്‍ പറഞ്ഞയച്ചത്. പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞതിനു പിന്നാലെ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

വടകര പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

error: Content is protected !!