Site icon CTV Online

നെയ്യാറ്റിന്‍കരയില്‍ വൃദ്ധനെ ഭാര്യ കഴുത്തറുത്ത് കൊന്നു

Web Desk

നെയ്യാറ്റിന്‍കരയില്‍ വൃദ്ധനെ ഭാര്യ കഴുത്തറുത്ത് കൊന്നു. നെയ്യാറ്റിന്‍കര മണവാരി സ്വദേശി ഗോപിയാണ് മരിച്ചത്. കിടപ്പിലായ ഭര്‍ത്താവിന്റെ അവസ്ഥ കണ്ട് നില്‍ക്കാന്‍ സാധിക്കാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് ഭാര്യ സുമതി പൊലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് ഗോപിയെ വീട്ടില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെ ഭാര്യ സുമതിയും അബോധാവസ്ഥയില്‍ കിടക്കുന്ന കാഴ്ചയാണ് നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇരുവരേയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരണത്തില്‍ അസ്വഭാവികതയുണ്ടോ എന്ന അന്വേഷിക്കുന്നതിന്റെ ഭാഗമായി പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിനൊപ്പം ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ ഡോക്ടറോട് താനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് സുമതി പറയുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സുമതിയെ അറസ്റ്റ് ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അല്‍പസമയത്തിനകം സുമതിയെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഭര്‍ത്താവായ ഗോപി വര്‍ഷങ്ങളായി തളര്‍ന്ന് കിടക്കുകയായിരുന്നുവെന്നും, ഭര്‍ത്താവിന്റെ ഈ അവസ്ഥയില്‍ മനംനൊന്താണ് താന്‍ ഈ കൃത്യം നടത്തിയതെന്നും സുമതി പൊലീസിനോട് പറഞ്ഞു.

Exit mobile version