Site icon CTV Online

കൊടുവള്ളിയിലെ ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചു മാറ്റും; കച്ചവടക്കാരെ പുനരധിവസിപ്പിക്കും ; നടപടികൾ ഉടൻ തുടങ്ങും

കൊടുവള്ളി∙ ബസ് സ്റ്റാൻഡിലെ നഗരസഭയുടെ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചുമാറ്റാൻ തീരുമാനമായതായി നഗരസഭ ഉപാധ്യക്ഷൻ കെ.െക.ഖാദർ അറിയിച്ചു. കച്ചവടക്കാർ നഗരസഭാ അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണിത്. യോഗ തീരുമാന പ്രകാരം 20ന് കച്ചവടം നിർത്താൻ ധാരണയായിരുന്നു. മിക്ക കച്ചവടക്കാരും മറ്റു കടമുറികൾ വാടകക്കെടുത്ത് നഗരസഭ കെട്ടിടത്തിൽ നിന്നു മാറിയിട്ടുണ്ട്.

ബാക്കിയുള്ള കച്ചവട സ്ഥാപനങ്ങൾ സാധന സാമഗ്രികൾ മാറ്റുകയാണ്. നിലവിൽ പുതിയ ഓഫിസ് കെട്ടിടം നിർമിക്കുന്നതിന് ആവശ്യമായ മുഴുവൻ നടപടിക്രമങ്ങളും പൂർത്തീകരിക്കുകയും, നിലവിലെ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിക്കുന്നതിന് ആവശ്യമായ ടെൻഡർ നടപടികളും പൂർത്തീകരിച്ചുവരികയാണെന്ന് നഗരസഭാധികൃതർ അറിയിച്ചു.

Exit mobile version