Site icon CTV Online

സംസ്ഥാന തല മദ്റസ പ്രവേശനോത്സവത്തിന് ഉജ്വല തുടക്കം

Local News

കേരള മദ്റസ എജുക്കേഷന്‍ ബോര്‍ഡിന്റെ കീഴിലുള്ള കേരളത്തിലെ നുറുകണക്കിന് മദ്റസകളിലേക്കുള്ള പ്രവേശനോത്സവത്തിന് ഗോതമ്പറോഡില്‍ തുടക്കമായി ‘അറിവാണ് സ്വര്‍ഗം’ എന്ന തലക്കെട്ടില്‍ നടക്കുന്ന പ്രവേശനോത്സവം സംസ്ഥാന തല ഉദ്ഘാടനം ഗോതമ്പറോഡ് അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ അങ്കണത്തില്‍ ഐ.ഇ.സി.ഐ ചെയര്‍മാന്‍ ഡോ. ആര്‍ യൂസുഫ് നിര്‍വഹിച്ചു. മജ്‌ലിസ് വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ അനീസുദ്ധീന്‍ സി.എച്ച് അധ്യക്ഷത വഹിച്ചു. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് മുഖ്യാതിഥി ആയി. പുതിയ അധ്യയനവര്‍ഷത്തിലേക്ക് അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌നേഹസമ്മാനങ്ങള്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷിഹാബ് മാട്ടുമുറി, കോമളം തോണിച്ചാല്‍, രതീഷ് കളക്കുടിക്കുന്ന് എന്നിവര്‍ വിതരണം ചെയ്തു. . ജമാഅത്തെ ഇസ്ലാമി കൊടിയത്തൂര്‍ ഏരിയാ പ്രസിഡണ്ട് ഇ.എന്‍. അബ്ദുറസാഖ്, എ.എം.ഐ പ്രിന്‍സിപ്പല്‍ ശിഹാബുല്‍ ഹഖ്, ഹെവന്‍സ് പ്രി സ്‌കൂള്‍ ജീറോഡ് പ്രിന്‍സിപ്പല്‍ ടി.കെ സുമയ്യ, ഹംസ മൗലവി, സല്‍ജാസ് അബ്ദുസ്സലാം, അഡ്വ. പി. ഫൈസല്‍, സലഫി മസ്ജിദ് സെക്രട്ടറി കെ.സി മുഹമ്മദ്, ഇ മുഹമ്മദ്, മസ്ജിദുല്‍ മഅ്‌വ മഹല്ല് പ്രസിഡന്റ് കൂടത്തില്‍ ബീരാന്‍കുട്ടി സംഘാടകസമിതി ചെയര്‍മാന്‍ പുതിയോട്ടില്‍ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Exit mobile version