
newsdesk
പത്തനംതിട്ട: കോന്നിയിൽ നഴ്സിംഗ് തട്ടിപ്പിനിരയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്ക്കൽ സ്വദേശിനി അതുല്യയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബംഗളൂരു കേന്ദ്രീകരിച്ചുള്ള ദേവാമൃത ട്രസ്റ്റ് വഴിയാണ് അതുല്യ നഴ്സിംഗ് പ്രവേശനം നേടിയത്. തട്ടിപ്പിനിരയായി പഠനം മുടങ്ങുമെന്ന് മനോവിഷമത്തിലാണ് ആത്മഹത്യ.
ആത്‌മഹത്യ നടക്കുന്ന സമയത്ത് അതുല്യ വീട്ടിൽ ഒറ്റക്കായിരുന്നു അതുല്യ. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
തട്ടിപ്പ് പുറത്തായതിനെ തുടർന്ന് പഠനം തുടരാനായി അതുല്യ വീട്ടുകാരുടെ സഹായത്താൽ പുനപ്രവേശനം നേടി. എന്നാൽ തുടർ പഠനത്തിനയുള്ള ചെലവിന് വായ്പയ്ക്കായി നിരവധി ബാങ്കുകളെ സമീപിച്ചെങ്കിലും സിബിൽ സ്കോർ കുറവായത് കൊണ്ട് വായ്പ ലഭിച്ചില്ല. ഇതു കൂടിയായപ്പോൾ അതുല്യയുടെ മനോവിഷമം ഇരട്ടി യായി. തുടർ പഠനം നടത്താൻ കഴിയില്ലെന്നുറപ്പായതോടെയാണ് അതുല്യ ആത്മഹത്യയിലേക്ക് തിരിഞ്ഞത്.
