
newsdesk
കൈതപ്പൊയിൽ: കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ എൻ.എസ്.എസ് വളണ്ടിയർമാർക്കായി ‘ജീവന’ എന്ന പേരിൽ ദ്വിദിന നേതൃപരിശീലന ക്യാമ്പിന് കൈതപ്പൊയിൽ ലിസ്സ കോളേജിൽ തുടക്കമായി. ഫെബ്രുവരി 7, 8 എന്നീ തീയ്യതികളിലായി നടക്കുന്ന ദ്വിദിന നേതൃപരിശീലന ക്യാമ്പ് സർവകലാശാല സിൻഡിക്കേറ്റംഗം ഡോ.ടി. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു.
കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.സെബിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് ജില്ലാ എൻ.എസ്.എസ് കോർഡിനേറ്റർ ഫസീൽ അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർമാരായ വി.ശിൽപ്പ, ലിജോ ജോസഫ്, ജിബിൻ ബേബി, ആർ. സ്വരൂപ്, പാർവ്വതി എന്നിവർ സംസാരിച്ചു.
പാലക്കാട് ജില്ലാ എൻ.എസ്.എസ് കോഡിനേറ്റർ ടി. മുഹമ്മദ് റഫീഖ്, മുഹമ്മദ് ഷാഫി ,ഡോ. സുരേഷ് പുത്തൻ പറമ്പിൽ എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. നേതൃത്വ പരിശീലനം,തിയേറ്റർ വർക്ക് ഷോപ്പ്, നാടൻപാട്ട് ശില്പശാല,ആരോഗ്യ ബോധവത്കരണ ക്ലാസ്, തണ്ണീർ തടങ്ങൾ സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും.
